Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stolen Money

Kottayam

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ൽ​കി വി​ദ്യാ​ർ​ഥി

മ​ണി​മ​ല: ഏ​റ​ത്തു​വ​ട​ക​ര ക​ടു​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നു​ക​ള​ഞ്ഞു​കി​ട്ടി​യ 49,750 രൂ​പ മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ കോ​ട്ട​ങ്ങ​ൽ സ്വ​ദേ​ശി റ​യാ​ൻ മ​രു​തം​കു​ന്നേ​ലാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം എ​എ​സ്ഐ അ​ജി​ത് കു​മാ​റി​നും സ്റ്റേ​ഷ​ൻ റൈ​റ്റ​ർ ഗി​രീ​ഷി​നും കൈ​മാ​റി​യ​ത്.

ഇ​തി​നി​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട പ​രാ​തി​യു​മാ​യി ഉ​ട​മ കൊ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി അ​ജ്മ​ൽ മ​ണ്ണു​ത്തൊ​ട്ടി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി. ആ​ല​പ്പു​ഴ​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​ട​യ്ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന തു​ക​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ച്ചു. പ​രാ​തി​യും മ​റ്റ് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷം പോ​ലീ​സ് പ​ണം അ​ജ്മ​ലി​ന് കൈ​മാ​റി.

ത​നി​ക്ക് അ​ർ​ഹ​ത​യി​ല്ലാ​ത്ത പ​ണം സ​ത്യ​സ​ന്ധ​ത​യോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച റ​യാ​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ മ​ണി​മ​ല പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ ന​ല്ല പ്ര​വൃ​ത്തി സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ശേ​ഷം അ​ടു​ത്ത ദി​വ​സം റ​യാ​നെ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ക്കു​മെ​ന്നും മ​ണി​മ​ല പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up